സർക്കാർ ആശുപത്രികളെ തകർക്കാൻ ശ്രമം : വൈക്കത്ത് കെ എസ് കെ ടി യു സംരക്ഷണ സദസ് നടത്തി

ഫോട്ടോ: സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കത്തിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിച്ച സംരക്ഷണ സദസ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.
ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

വൈക്കം: സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കത്തിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് സംരക്ഷണ സദസ് സംഘടിപ്പിച്ചു. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടന്ന സദസ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം. കെ.പ്രഭാകരൻ, ജില്ലാ ട്രഷറർ എം.പി. ജയപ്രകാശ്,എ.പി. ജയൻ,കെ.എൻ. നടേശൻ, എൻ.സുരേഷ് കുമാർ,വി.കെ.രവി, ബെന്നിജോസഫ്, കെ. കുഞ്ഞപ്പൻ,ടി.ടി. സെബാസ്റ്റ്യൻ,പി.വി. പുഷ്കരൻ,ആനന്ദ് ബാബു,കവിതറെജി,കെ. കെ.ശശികുമാർ,പി.കെ. ആനന്ദവല്ലി,ഒ.എം. ഉദയപ്പൻ,കെ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles