കാലപ്പഴക്കത്താൽ ജീർണ്ണിച്ചു : തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ആവശ്യം ശക്തം

ഫോട്ടോ:തകർച്ചാഭീഷണിയിലായതലയോലപറമ്പ്പഞ്ചായത്തിലെ പഴയ ഓഫീസ് സമുച്ചയം

Advertisements

തലയോലപ്പറമ്പ്: കാലപ്പഴക്കത്താൽ ജീർണിച്ചതലയോലപറമ്പ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയകെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യംശക്തമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തകർച്ചാ ഭീഷണി നേരിടുന്ന കെട്ടിടത്തിൽ എഞ്ചിനിയറിംഗ് വിഭാഗം, കുടുംബശ്രീ ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിൻ്റ താഴത്തെ നിലയിലെ മുറികളിൽ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. എൽഎസ്ജീഡി എഞ്ചിനിയറിംഗ് വിഭാഗം കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കാട്ടി ഒന്നരവർഷം മുമ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

50വർഷത്തിനു മുകളിൽ പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും വിണ്ടടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയിലാണ്.ബലക്ഷയത്തെ തുടർന്ന് 2018ൽ കൂടുതൽ തൂണുകൾ സ്ഥാപിച്ചാണ് കെട്ടിടം താങ്ങി നിർത്തിയിരിക്കുന്നത്. വലിയ ദുരന്തമൊഴിവാക്കാൻതകർച്ചാഭീഷണിയിലായ കെട്ടിട സമുച്ചയം പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles