ക്രിസ്തീയ ഭക്തിഗാനം ”സ്വർഗം മനഞ്ഞ അൾത്താര” തരംഗമാകുന്നു

മാനന്തവാടി: ”സ്വർഗം മനഞ്ഞ അൾത്താര” എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം തരംഗമാകുന്നു. ശാലോം ടെലിവിഷൻ്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഭക്തിഗാനം ഏറെ പ്രശംസകൾ നേടി സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റാകുകയാണ്. ഈ ഭക്തിഗാനത്തെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു.

Advertisements

മാനന്തവാടി തവിഞ്ഞാൽ ( വിമലാ നഗർ) സെൻ്റ് മേരീസ് പള്ളിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ഹൃദയഹാരിയായ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മനം കവരുന്ന ഗാനത്തോടൊപ്പം നയനമനോഹരമായിട്ടാണ് ഈ ഭക്തിഗാനം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിസ്റ്റർ കൃപ മൈക്കിൾ എം എൽ എഫ് ജീവൻ പകർന്ന സന്യാസിനിയുടെ വേഷം ഭക്തിഗാനത്തെ ആകർഷകമാക്കി. തൻ്റെ ജീവിതത്തെ തന്നെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ സിസ്റ്റർ കൃപയ്ക്കു സാധിച്ചു. ഡീനെറ്റ് ജിനോയിയുടെ കൈയ്യിൽ കുട്ടിയുടെ കഥാപാത്രം ഭദ്രമായി. കുരീക്കാട്ടിൽ കുടുംബാംഗങ്ങളും ഭക്തിഗാനത്തിന് ജീവൻ പകർന്നു.

ഫാ ഡിൽവിൻ കുരീക്കാട്ടിൽ വി സി ആണ് ഈ ഭക്തിഗാനത്തിൻ്റെ രചനയും സംഗീതവും സംവീധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഹൃദ്യവും ലളിതവുമായ ഗാനരചന ഗാനത്തെ മനോഹരമാക്കുന്നു. ഫാ ഡിൽവിൻ ആദ്യമായി രചനയും സംഗീതവും സംവീധാനവും നിർവ്വഹിക്കുന്ന ഭക്തിഗാനമാണെങ്കിലും തഴക്കം വന്നയാളെ അനുസ്മരിപ്പിക്കുംവിധമാണ് ഈ കലാസൃഷ്ടി. സൗത്താഫ്രിക്കയിൽ മിഷൻ സേവനത്തിനു പുറപ്പെടും മുമ്പ് മഹത്തായ ഒരു കലാസൃഷ്ടി ഭക്തർക്കായി അവതരിപ്പിക്കാൻ സാധിച്ചുവെന്നു ഫാ ഡിൽവിന് അഭിമാനിക്കാൻ ഈ ഭക്തിഗാനം വക നൽകുന്നു.

ഓർക്കസ്ട്രേഷനും മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നത് റിയോ ആൻ്റണി ആണ്. കന്നട സിനിമകൾക്കും ആൽബങ്ങൾക്കും വേണ്ടി ഓർക്കസ്ട്രേഷൻ നിർവ്വഹിക്കുന്ന റിയോയുടെ ആദ്യ ഭക്തിഗാന സംരംഭമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ക്രിസ്തീയ ഭക്തിഗാനാലാപന രംഗത്തെ നിത്യഹരിത നായകൻ കെസ്റ്റർ ആലാപനം നിർവ്വഹിച്ചു. ഡി ഒ പി യും എഡിറ്റിംഗും ഇവോ പ്രൊഡക്ഷൻ. സ്റ്റുഡിയോ സാംജി ഓഡിയോ എറണാകുളം.

സ്വർഗം മനഞ്ഞ അൾത്താര കാണാൻ താഴെ ക്ലിക്ക് ചെയ്യുക

Hot Topics

Related Articles