വൈക്കം: സീനിയർ ചേമ്പർ, പി എൻ പണിക്കർ ഫൗണ്ടേഷൻ, റെസിഡൻസ് അസോസിയേഷൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉദയനാപുരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പി എൻ പണിക്കർ അനുസ്മരണവും വായനാ മാസാ ചരണവും സീനിയർ ചേമ്പർ വൈക്കം ലീജിയൻ പ്രസിഡന്റ് എസ് ഡി സുരേഷ്ബാബു ഉൽഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം പി. സോമൻ പിള്ള അധ്യക്ഷത വഹിച്ചു. പി എൻ പണിക്കർ ഫൌണ്ടേഷൻ സെക്രട്ടറി പി ജി എം നായർ അനുസ്മരണ പ്രസംഗം നടത്തി.സീനിയർ ചേമ്പർ സെക്രട്ടറി എൻ സിദ്ധാർഥൻ സ്വാഗതം ആശംസിച്ചു. അഡ്വ എം ജി രഞ്ജിത്ത്, അക്ഷയ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി കെ. വിജയകുമാരി,ശാന്തി നഗർ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അജിത് വർമ കൃതജ്ഞത പ്രകാശിപ്പിച്ചു.
Advertisements



