കോത്തല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓ ആർ സി പദ്ധതി സ്കൂൾതല ഉദ്ഘാടനം നടത്തി

എസ് എൻ പുരം :
കോത്തല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ)പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റസീന എസ് സ്വാഗതം ആശംസിച്ചു. പാമ്പാടി പോലീസ് എസ് ഐ ഉദയകുമാർ  പി ബി പ്രൊജക്റ്റ്‌ ഉത്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ റിയ മേരി ആഗസ്റ്റിൻ പ്രൊജക്റ്റ്‌ വിശദീകരണം നടത്തി.

Advertisements

ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, ഓ ആർ സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് റസീന പി എ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റെജി എസ് നന്ദി അറിയിച്ചു. തുടർന്ന് ഓ ആർ സി ട്രെയിനർ ശ്രീ മാത്യു പി ജോസഫ് വിദ്യാർത്ഥികൾക്കായി സോഷ്യൽ മീഡിയയുടെയും, ലഹരി വസ്തുക്കളുടെയും അമിത ഉപയോഗം എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോഡൽ ടീച്ചർ വിനീത ഗോപി, എൻ എസ് എസ് കോർഡിനേറ്റർ സ്മിത ഇ എസ്, അധ്യാപകനായ മാത്യു കുട്ടി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ പരിശീലനപരിപാടികൾ, സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, കമ്മ്യൂണിറ്റി റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Hot Topics

Related Articles