ഈരാറ്റുപേട്ട : ഔഷധ രഹിത ആരോഗ്യ മേഖലയായ അക്യുപങ്ചറിൽ ചികിത്സയും – അധ്യാപനവും ആയി പ്രവർത്തിച്ചുവരുന്ന അക്യുപങ്ചർ.മാസ്റ്റർ & ഹീലർ: പിഎസ് മാഹിൻ – ൻ്റെ പ്രവർത്തന മേഖല മുൻനിർത്തിയും,
ആരോഗ്യമേഖലയിലെ തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് 2025 ജൂൺ 12ന്; സെൻട്രൽ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ഭാരത് സേവക് ഹോണർ നൽകി അദ്ദേഹത്തെ ആദരിച്ചു. നാഷണൽ അവാർഡ് നേടിയ പി.എസ്. മാഹീന് എസ്.ഡി.പി.ഐ. ചിറപ്പാറ ബ്രാഞ്ച് കമ്മിറ്റി നേതൃതത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ ഉത്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രാഞ്ച് പ്രസിഡൻ്റ് പി. എ ഷുഹൂദ്, സെക്രട്ടറി കെ.പി. റിയാസ്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ്, ഫാത്തിമ ജുമാ മസ്ജിദ് ഇമാം.ലുത്തുഫുള്ള മൗലവി, അവാർഡ് ജേതാവ്-പി. എസ്. മാഹിൻ , എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഖജാൻജി കെ.യു. സുൽത്താൻ, പൂഞ്ഞാർ നിയോജക മണ്ഡലം ഖജാൻജി ഷാഹിദ് മറ്റയ്ക്കാട്, കെ.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു പ്രൈമറി ഇസ്‌ലാമിക് എജ്യൂക്കേഷൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ
ആസിയ നസ്രിന് വിമൻ ഇന്ത്യാ മൂവ്മെൻ്റ് ഏർപ്പെടുത്തിയ ഉപഹാരം ഭാരവാഹികളായ നിഷസൈഫുല്ല ,ഷാനി നൗഷാദ് എന്നിവർ ചേർന്ന് കൈമാറി.