തിരുവല്ല : കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം ഡി. സി. സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടതിൽ ഉദ്ഘാടനം ചെയതു. ഡി. സി. സി ജനറൽ സെക്രട്ടറി രഘുനാഥു കുളനട മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡി.സി. സി എക്സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാർ കെ സി തോമസ്, ഹരി പാട്ടപറമ്പിൽ, സുരേഷ് ജി പുത്തൻപുരക്കൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തി പി ആർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രേഷ്മ രാജേശ്വരി, സദാശിവൻ പിള്ള,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് കുറിയാക്കോസ്, കോൺഗ്രസ് ഭാരവാഹികളായ ആന്റണി വലിയവീട്ടിൽ, ആൻഡ്രൂസ് പി ജോർജ്, ജോസ് വല്യുഴതിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, ജോർജ് ചക്കാലത്തറ, ജോസ് തൈയിൽ, ഫിലിപ്പോസ് മത്തായി പ്രസാദ് തണലിൽ, എൽദോ തോമസ്, രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി

Advertisements