കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 ശനിയാഴ്ച വൈദ്യുതി മുടങ്ങി

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 ശനിയാഴ്ച വൈദ്യുതി മുടങ്ങി. കറുകച്ചാൽ ഇലക്ട്രിക്ക് സെക്ഷൻ്റെ പരിധിയിൽ വരുന്ന മാന്തുരുത്തി, ഐക്കുളം, നെടും കുഴി, 12 -ാം മൈൽ ഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ശിവാസ്, പേർച്ച്, ലീല, BSNL കുറുപ്പും പടി , കുന്നം പളളി എന്നീ ട്രാൻസ് ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കപ്പിത്താൻപ്പടി , കളരിത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കുരുവിക്കാട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഉദയ, മീശമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന് ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോളിടെക്നിക്, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്., കാനാട്ടുപാറ ടവ്വർ ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽകടവ്, ചന്തക്കടവ്, ഇ എസ് ഐ, മൈ ഓൺ കോളനി, അടിവാരം, മടുക്കനി, ദേവലോകം, പി സ് സി, അരമന ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ആനിപ്പടി, എട്ട് പങ്ക്, വെയിൽകാണാംപാറ എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles