മുണ്ടിയപ്പള്ളി വൈ എം സി എ യുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഉദ്ഘാടനം

തിരുവല്ല :
മുണ്ടിയപ്പള്ളി വൈ എം സി എ യുടെ നവീകരിച്ച ഇൻഡോർ ഫ്ലോറിന്റെ ഉദ്ഘാടനവും, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പും നാളെ 3 മണിക്ക് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും. വൈ എം സി എ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിക്കും. ഇൻഡോർ കോർട്ട് ഫ്ലോറിന്റെ പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ
ഉദ്ഘാടനം ദേശീയ വൈ എം സി എ യുടെ ട്രഷറർ റെജി ജോർജ് ഉദ്ഘാടനം ചെയ്യും. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എബി എബ്രഹാം ജോൺ പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles