കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമം നടത്തി

കോട്ടയം: കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമം നടത്തി. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ – കലാ – കായിക രംഗങ്ങളിൽ ഉന്നത സ്ഥാനം നേടിയ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. കൗൺസിലർ ടി.ആർ അനിൽകുമാർ, മാനേജ്‌മെന്റ് പ്രതിനിധി ഇ.എസ് ശങ്കരൻ നമ്പൂതിരി, പ്രിൻസിപ്പൽ ആർ.അജീഷ്, ഹെഡ്മിസ്ട്രസ് സി.എൻ ശ്രീകല, പി.ടി.ഐ പ്രസിഡന്റ് പി.എസ് ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി എം.ഉഷാനന്ദിനി, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles