ആരുടെയും കയ്യിലേയ്ക്ക് കഴുകി ഒഴിച്ചില്ലല്ലോ : കൈ കഴുകൽ വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി

ദുബായ്: നിലവിളക്ക് കൊളുത്തുന്നതിനും കേക്ക് മുറിക്കുന്നതിനും മുൻപ് കൈ കഴുകിയെന്ന വിവാദത്തിന് മറുപടി പറഞ്ഞ് സുരേഷ് ഗോപി.താൻ കൈകള്‍ കഴുകി ആരുടേയും കയ്യിലേക്ക് ഒഴിച്ചിട്ടില്ലല്ലോ എന്ന് അദ്ദേഹം ദുബായില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. തന്റെ കയ്യിന്റെ വൃത്തി താൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisements

പല അമ്ബലങ്ങളിലും ഞാൻ ചുറ്റമ്ബലത്തില്‍ കയറാറില്ലെന്നും അമ്ബലങ്ങള്‍ എങ്ങനെയാണ് വൃത്തിയാക്കി വെച്ചിരിക്കുന്നതെന്ന് എന്നെ മുതിർന്നവർ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണമെന്നും സുരേഷ് ഗോപി ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു. അതുകൊണ്ട് ചില ക്ഷേത്രങ്ങളില്‍ പോകുമ്ബോള്‍ ചുറ്റമ്ബലത്തില്‍ കയറാറില്ല. അമ്ബലത്തില്‍ കയറുന്നതിന് മുൻപ് എവിടെയൊക്കെ കോണ്ടാക്റ്റ് വന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. അതിലൊക്കെ കാര്യമുണ്ടോ എന്ന് ചോദിക്കുന്നവർക്ക് മറ്റുദ്ദേശങ്ങളുണ്ടായിരിക്കും. അതിന്റെ കൂടെയൊന്നും നമുക്ക് ജീവിക്കാൻ പറ്റില്ല. അച്ഛനമ്മമാർ വളർത്തിയ വഴിയില്‍ നമ്മള്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“വിളക്ക് കത്തിക്കുന്നതിന് മുൻപ് കൈകള്‍ ശുദ്ധമാക്കിയത് ഞാൻ അങ്ങനെയായതുകൊണ്ടാണ്. എന്നെയൊന്ന് ജീവിക്കാൻ വിടൂ. ഞാൻ എന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആർക്കും ഒരു ദോഷവുമില്ല. കൈകൊടുക്കരുതെന്നും ആലിംഗനം ചെയ്യരുതെന്നും നമ്മള്‍ കോവിഡ് കാലത്ത് പറഞ്ഞ് പഠിച്ചിട്ടുള്ളതാണ്. അതൊരു ബയോളജിക്കല്‍ നീഡ് ആയിരുന്നെങ്കില്‍ അതിന് വഴങ്ങും. പക്ഷേ സ്പിരിച്ച്‌വല്‍ നീഡ് ആണെങ്കില്‍ അതിന് വഴങ്ങില്ലെന്ന് പറയുന്നത് ഒരുതരം മുനവെപ്പാണ്. അത് തെറ്റാണ്.

കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് കേക്ക് മുറിച്ചത്. നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോള്‍ ഞാൻതന്നെയാണ് മുഴുവൻ കേക്ക് മുറിച്ച്‌ എല്ലാവർക്കും കൊടുത്തത്. എന്റെ കയ്യുടെ വൃത്തി ഞാൻ തീരുമാനിക്കണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ ഞാൻ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല.

ഗരുഡൻ പ്രൊമോഷന്റെ സമയത്ത് എന്റെ കാലിലെ രണ്ട് നഖവും ഇളകിപ്പോയി. പതിനെട്ടേ മുക്കാല്‍ കിലോമീറ്റർ ഒറ്റയടിക്ക് നടന്നിട്ട്. ഇടയ്ക്ക് മഴ പെയ്ത്, ഷൂവിനകത്ത് മുഴുവൻ വെള്ളംകയറി, രണ്ട് തള്ളവിരലിന്റെ നഖവും പോയി. അതിന്റെയെല്ലം ചിത്രമുണ്ട് കയ്യില്‍. പിന്നീടത് സ്റ്റിച്ചിട്ട് നഖം കെട്ടിവെച്ചിട്ടാണ് പ്രൊമോയ്ക്ക് പോയത്. അപ്പോഴാണ് നന്നായി മദ്യപിച്ച ഒരാള്‍ ഓടിവന്നതും ഞാൻ കൈകൊണ്ട് തടഞ്ഞതും.

മിനിഞ്ഞാന്ന്, ജെഎസ്കെ റിലീസ് ദിവസമായിരുന്നു. ഞാൻ തൃശ്ശൂരില്‍ ഗജപൂജയ്ക്കും ആനയൂട്ടിനും പോയിരുന്നു. ഗജപൂജ നടത്തിയിട്ടാണ് ആനയൂട്ട് നടക്കുക. അതിന് ഒന്നര, രണ്ട് മണിക്കൂറെടുക്കും. സിനിമയുടെ ആദ്യ ഷോയ്ക്ക് ചെല്ലാൻ പറഞ്ഞ് തിയേറ്ററില്‍നിന്നും വിളിവന്നു. അങ്ങനെ ഗജപൂജയില്‍ പങ്കെടുത്തു. വലിയ തിരക്കായിരുന്നു അവിടെ. ഗജപൂജ നടത്തുന്ന ശാന്തിക്കാരനെ ആരും തൊടാൻ പാടില്ലെന്ന് എനിക്കറിയാം. ഞാൻതന്നെ മുൻനിരയിലുണ്ടായിരുന്നവരെ മാറ്റിയിട്ടാണ് ഒരു ഭാഗത്ത് ഒതുങ്ങിനിന്ന് ആ ചടങ്ങില്‍ പങ്കെടുത്തത്. അതിനിടെ ഒരു ആനയെ കാണിച്ചുകൊണ്ട് പാപ്പാൻ പറഞ്ഞത് ഗുരുവായൂരില്‍നിന്ന് കൊണ്ടുവന്നതാണെന്ന്. അപ്പോള്‍ എനിക്കൊരു കൊതി തോന്നി. ഒന്ന് അതിനെ തഴുകണമെന്ന്. ആ ആനയെ തൊടുന്നതിന് മുൻപും നന്നായി കൈ കഴുകിയിരുന്നു.” സുരേഷ് ഗോപി വ്യക്തമാക്കി.

Hot Topics

Related Articles