ഫോട്ടോ:തലയാഴം ഏനേഴംപനച്ചിoതുരുത്ത് മാന്നാത്തുശേരി പാടശേഖരത്തിൻ്റെ കല്ലുകെട്ടി സംരക്ഷിക്കുന്ന ഇടിഞ്ഞുതാണപുറബണ്ട്
വൈക്കം: തലയാഴത്ത് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇറിഗേഷൻ വകുപ്പ് കുട്ടനാട് പാക്കേജിൽ6.10 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് കാർഷിക മേഖലയിൽ ഉണർവു പകരുന്നു. തലയാഴത്തെ നെൽപാടശേഖരങ്ങളിലെ താഴ്ന്ന പുറം ബണ്ടുകളും നീരൊഴുക്കു കുറഞ്ഞ തോടുകളും വെള്ളം കയറി കൃഷിനാശം പതിവാക്കിയിരുന്നു. കൃഷിനാശത്തെ തുടർന്ന് കർഷകരും കൃഷിയിൽ നിന്നു പിൻവാങ്ങുന്നത് വർധിച്ചു വരുന്നതിനിടയിലാണ് പാടശേഖരങ്ങളുടെ ഭൗതീക സാഹചര്യം വർധിപ്പിക്കാൻ പദ്ധതി യാഥാർഥ്യമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയാഴത്തെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി , എനേഴം,പനച്ചി തുരുത്ത് മാന്നാത്തുശേരി, മുണ്ടാർ മൂന്ന് ചെട്ടിക്കരി, വനംസൗത്ത്, വനമ്പിനകം എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇറിഗേഷൻ വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 6.10 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചത്. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതോടെ കൂടുതൽ കർഷകർ കൃഷിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാടശേഖരങ്ങളുടെ പുറബണ്ടുകല്ലുകെട്ടി സംരംക്ഷിക്കുന്നതിനും ഇടിഞ്ഞു താഴ്ന്ന പുറ ബണ്ടുകൾ മണ്ണിട്ടുയർത്തുന്നതിനടക്കമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ സാധ്യമാക്കുന്നത്.
പദ്ധതികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉല്ലല പള്ളിയാട് എസ് എൻ യു പി സ്കൂൾ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് സി.കെ.ആശ എം എൽ എ യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും.