വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ 19 കാരന് ദാരുണാന്ത്യം

കണ്ണൂർ: വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ താണയിൽ ഉണ്ടായ അപകടത്തിൽ കണ്ണോത്തുംചാൽ സ്വദേശി ദേവാനന്ദ് ആണ് മരിച്ചത്. 19 വയസായിരുന്നു. 

Advertisements

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിലോടുന്ന ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Hot Topics

Related Articles