ചങ്ങനാശ്ശേരി: വിളക്കിത്തലനായർ സമാജം ചങ്ങനാശ്ശേരി താലൂക്ക് വാർഷിക സമ്മേളനം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എൻ.. ജയപാലൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.


സംസ്ഥാന സെക്രട്ടറി എസ്. മോഹനൻ, കൗൺസിൽ അംഗം കെ.സുരേഷ് കുമാർ,ജില്ലാ കോ-ഓർഡിനേറ്റർ കെ.ജി.സജീവ്, വി.എൻ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് സായി സുരേഷ്, ബോർഡ് അംഗം എൻ.സുരേഷ് ബാബു, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ജോ.സെക്രട്ടറി കെ.കെ. അഭിലാഷ് സ്വാഗതവും ട്രഷറർ ഉഷാ ദാസ് നന്ദിയും പറഞ്ഞു. എയ്ഡഡ് കോളേജ് അനുവദിക്കുക, ഉദ്യോഗ നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുക, ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ സമാജത്തിലെ കുട്ടികൾക്ക് പാരിതോഷികം നൽകി.