വർഷങ്ങളായി തകർന്നു കിടന്ന റോഡ് നവീകരിച്ച് പഞ്ചായത്ത് മെമ്പറുടെ ഇടപെടൽ; യാത്രാദുരിതം തീർത്ത് നൽകിയ പഞ്ചായത്തംഗം മഞ്ജു സുരേഷിന് ആദരവ് നൽകി നാട്ടുകാരുടെ സ്‌നേഹോപഹാരം; നാട്ടുകാർ ആദരിച്ചത് അയർക്കുന്നം പഞ്ചായത്ത് 14 ആം വാർഡ് അംഗത്തെ

അയർക്കുന്നം: വർഷങ്ങളായി തകർന്നു കിടന്ന റോഡ് നവീകരിച്ച പഞ്ചായത്തംഗത്തിന് ആദരവുമായി നാട്ടുകാർ. കക്ഷിരാഷ്ട്രീയ ഭേദമന്വേ ഒന്നിച്ച് നിന്ന നാട്ടുകാർ ചേർന്ന് റോഡ് നവീകരിച്ച പഞ്ചായത്തംഗത്തെ മൊമന്റോ നൽകി ആദരിക്കുകയും, സ്‌നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു. ഇതേ പഞ്ചായത്തംഗം തന്നെ റോഡ് നാട്ടുകാർക്കായി തുറന്നും നൽകി. അയർക്കുന്നം പഞ്ചായത്തിലെ 14 ആം വാർഡ് അംഗം മഞ്ജു സുരേഷാണ് നാട്ടുകാരുടെ യാത്രാദുരിതം പരിഹരിച്ചതിലൂടെ താരമായി മാറിയത്.

Advertisements

അയർക്കുന്നം പഞ്ചായത്ത് 14 ആം വാർഡ് പോളച്ചിറ – ചിരട്ടംപറമ്പ് റോഡും, പോളച്ചിറ – നിരവുപാടിക്കുന്ന് റോഡുമാണ് രണ്ടു പതിറ്റാണ്ടിലേറെയായി തകർന്നു കിടന്നത്. നിരവധി തവണ നാട്ടുകാർ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡ് നവീകരിക്കാൻ ശ്രമിച്ചെങ്കിലും പല തവണയും ഇത് സാധിക്കാതെ വന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവിൽ പഞ്ചായത്തംഗം മഞ്ജു സുരേഷ് വിഷയത്തിൽ ഇടപെടുകയായിരുന്നു. എം.ജി.എൻ.ആർ.ഇ.ജി.എസ് വർക്കേഴ്‌സ് ഫണ്ടായ തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ് മഞ്ജു റോഡ് നവീകരണത്തിന് മുൻകൈ എടുത്തത്. റോഡിലെ ഉരുളൻ കല്ലുകൾ നിറഞ്ഞു കിടന്നത് ഇതുവഴി കടന്നു പോകുന്ന 20 ഓളം കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് റോഡ് നവീകരണത്തിന് അടിയന്തര നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന യോഗത്തിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഈ വേദിയിൽ വച്ചാണ് പഞ്ചായത്തംഗത്തിന് നാട്ടുകാർ സ്‌നേഹോപഹാരം സമർപ്പിച്ചത്.

Hot Topics

Related Articles