തിരുവനന്തപുരം : 26മത് രാജ്യാന്തര ചലച്ചിത്ര മേള ആസ്വദിക്കാൻ എത്തുന്നവർക്ക് തിയേറ്റർ കളിൽ നിന്നും തിയേറ്റർ കളിലേക്ക് ഓടി എത്താൻ ഇനി വിയർക്കേണ്ട.iffk യുടെ പ്രധാന വേദിയായ ടാഗോറിൽ വനിതാ ഓട്ടോ കൾ രംഗത്തുണ്ട്. പൂർണ മായും ഇലക്ട്രിക് ഓട്ടോ കളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സിനിമ പ്രദർശനത്തിന്റെ സമയ ക്രമം അനുസരിച്ചു തീയേറ്റർ നിന്നും തിയേറ്റ ലേക്ക് മേളക്ക് എത്തുന്ന ഡെലിഗേറ്റ് കളെ എത്തിക്കുകയാണ് ഈ ഓട്ടോ നിർവഹിക്കുന്ന ദൗത്യം.
രാവിലെ 8:30മുതൽ രാത്രി 7:30വരെ ആണ് ഈ ഓട്ടോ പ്രവർത്തിക്കുക. 10ഓട്ടോറിക്ഷ കളാണ് ഈ സേവനത്തിനായി ടാഗോറിൽ ഒരുക്കിയിരിക്കുന്നത്.സമ്പൂർണ മായും വനിതകളാണ് ഓട്ടോകൾ ഓടിക്കുന്നത് എന്നതാണ് ഇതിന്റ പ്രധാന സവിശേഷത.