കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കെ എസ് ആർ ടി സി, കുറ്റിപാറ, കുഴിവേലി എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ വരുന്ന വട്ടോലി, അനീക്കോൺ ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുംമ്പന്താനം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 pm വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5:30 വരെയും നാൽപതാം കവല, മീശമുക്ക്, മലകുന്നം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ് ബി എസ് എച്ച് ഗ്രൗണ്ട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആശാനിലയം, വലവൂർ റോഡ്, അല്ലപ്പാറ ഭാഗങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.30 വരെ സപ്ലൈ ഭാഗികമായി മുടങ്ങും.