കോട്ടയം : താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ദേവ തിരുനാൾ സ്മാരക സംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിലുള്ള കർക്കിടക വാവുബലി തർപ്പണം ജൂലൈ 24 ന് നടക്കും. രാവിലെ 5 മുതലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രാങ്കണത്തിൽ ബലി തർപ്പണത്തിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം തന്ത്രി അഭിലാഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
Advertisements