എൻഎസ്എസ് കടുത്തുരുത്തി മേഖലാ സമ്മേളനം നടന്നു

ചിത്ര വിവരണം :
മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ ഭാഗമായി കടുത്തുരുത്തി മേഖല സമ്മേളനം എൻഎസ്എസ് നായർ സഭാംഗവും ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പ്രൊഫസർ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു.

Advertisements

കടുത്തുരുത്തി:
കാലാവർത്തിയായ ഇതിഹാസനായകൻ ആയിരുന്നു മന്നത്ത് പത്മനാഭനെന്നും കേരളീയ നവോത്ഥാന ചരിത്രത്തിൽ മനവും എൻഎസ്എസും വഹിച്ച പങ്ക് നിസ്തൂ ലമായിരുന്നു എന്നും എൻഎസ്എസ് നായക സഭാംഗവും ചേർത്തല താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ടുമായ പ്രൊഫസർ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പറഞ്ഞു.
വൈക്കം എൻഎസ്എസ് താലൂക്ക് യൂണിയൻ മന്നം നവോത്ഥാന സൂര്യൻ എന്നാ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 13 ന് വൈക്കത്ത് നടക്കുന്ന നായർ മഹാസമ്മേളനത്തിന്റെ ഭാഗമായി എൻഎസ്എസ് കടുത്തുരുത്തി മേഖലാസമ്മേളനം കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി മേഖലാ ചെയർമാൻ സിപി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് പി വേണുഗോപാൽ മുഖ്യപ്രഭാഷണവും പ്രതിനിധി സഭാംഗം എൻ പത്മനാഭപിള്ള, യൂണിയൻ കമ്മിറ്റി മെമ്പർ വിഎൻ ദിനേശ് കുമാർ, താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, എസ് മുരുകേഷ്, പിഡി രാധാകൃഷ്ണൻ നായർ, ശ്രീകുമാർ തെക്കേടത്ത്, സെക്രട്ടറി പത്മകുമാർ, വനിത പ്രസിഡണ്ട് സി എൻ ഓമന, എം എസ് വിശ്വനാഥൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കപിക്കാട് എൻഎസ്എസ് കരയോഗത്തിൽ നിന്നും രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്ത വാഹനജാഥ താളമേളങ്ങളോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ 12 എൻഎസ്എസ് കരയോഗങ്ങലും സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പ
അർച്ചനയും പ്രാർത്ഥനയും നടത്തുകയും ഉച്ചയോടുകൂടി സമ്മേളന നഗറിൽ എത്തിച്ചേർന്നു.

എൻഎസ്എസ് കടുത്തുരുത്തി മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും കലാപ്രതിഭകളെയും, മുതിർന്ന സഭ അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. ആയിരക്കണക്കിന് സമുദായ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു….

Hot Topics

Related Articles