കോട്ടയം : യുവാവിനെ ആളു മാറി വെട്ടിയ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതികളായ ഗുണ്ടകൾ തൃക്കൊടിസ്ഥാനത്ത് പോലീസിന്റെ പിടിയിൽ. കൊലപാതക കേസുകൾ ഉൾപ്പെടെ ഉള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തൃക്കൊടിത്താനം കൊച്ചു പറമ്പിൽ വീട്ടിൽ പ്രമോദ് പ്രസന്നനും കൂട്ടാളി പ്രൈസ് മോനേയുമാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് ഗുണ്ടകൾ ബഹളം ഉണ്ടാക്കിയത് ചോദ്യം ചോദ്യം ചെയ്ത ആളെന്നു കരുതി ഗുണ്ടാ സംഘം മറ്റൊരാളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ജൂലൈ 17 ന് 7.30 മണിയോടെ പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് നിന്നും ഓമണ്ണിൽ ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുപോയ ഒളപ്പമണ്ണിൽ സാബുവിനെയാണ് നീളമുള്ള കത്തി ഉപയോഗിച്ച് ഇയാളെ തലയിൽ വെട്ടിപ്പരിക്കെൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ബഹളത്തെതുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു പോയ പ്രതികൾ ജില്ല വിട്ടു പോവുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ലൂക്കോസ്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ ബിജു സജീവ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമണത്തിന് ശേഷം റെയിൽ മാർഗ്ഗം ഒളിവിൽ പോയ പ്രമോദ് പ്രസന്നനെയും ഷൊർണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരായ ബാബു ഓ പി, അബ്ദുൽ സത്താർ,ബിബിൻ മാത്യു എന്നിവരുടെ സഹായത്തോടെ ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വച്ച് തടഞ്ഞുവെച്ച് വെക്കുകയും തൃക്കൊടിത്താനം പോലീസ് എത്തി അറസ്റ്റ് ചെയ്തു. നേരത്തെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം എന്നു പോലീസ് പറഞ്ഞു. ഈ സ്ത്രീയുടെ പങ്കിനെ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരുന്നതായി എസ് എച്ച് ഒ എം ജെ അരുൺ അറിയിച്ചു.