കോട്ടയം : കേരള ഹോമിയോശാസ്ത്രവേദിയുടെ 28-ാമത് വാര്‍ഷിക സമ്മേളനം കോഴിക്കോട് ഹോട്ടല്‍ സീഷെല്ലില്‍ തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ നാമധേയത്തില്‍ ഹോമിയോശാസ്ത്രവേദി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. സാമുവല്‍ ഹാനിമാന് ദേശീയ അവാര്‍ഡ് ഡോ. അനീഷ് മോഹനും, ആതുരാശ്രമം എന്‍.എസ്.എസ്. ഹോമിയോപ്പതി മെഡിക്കല്‍കോളേജ് സ്ഥാപകനും ആതുരാശ്രമം മഠാധിപതിയുമായിരുന്ന സ്വാമി ആതുരദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാമി ആതുരദാസ് സംസ്ഥാന അവാര്‍ഡ് ഡോ. ബിനി ബൈജുവിനും എം. എൽ. എ സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോമിയോ ശാസ്ത്രവേദി ചെയര്മാന് ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിൽ
ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി, ഡോ. എസ്. ജി. ബിജു, ഡോ. ഈ. എ. ഷൈബുരാജ്, ഡോ. രാകേഷ് കൃഷ്ണ, ഡോ. എസ്. സരിത് കുമാര്‍, ഡോ. വി. ശ്രീകാന്ത്, ഡോ. പി. കെ. ഷഹീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.