തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി

ഫോട്ടോ:തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റപ്പോൾ

Advertisements

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.പുതിയ ഭാരവാഹികളായി റെജിമോൻ അറാക്കൽ(പ്രസിഡൻ്റ്), അഡ്വ.ശ്രീകാന്ത് സോമൻ(സെക്രട്ടറി), വി.പി.ഉണ്ണിക്ക ഷ്‌ണൻ(ട്രഷറർ), പ്രകാശൻചക്കാല (ജോയിൻ്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. വിധവയായ വനിതയ്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ റോട്ടറിയുടെ ‘ഓപ്പോൾ’ പദ്ധതിയിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു.
തലയോലപ്പറമ്പ് ക്ലബ്ബിന്റെ പദ്ധതിയായ പച്ചക്കറിതൈ വിതരണം ഡോ.ബിനു സി.നായർ ഉദ്ഘാടനം ചെയ്തു.

നഴ്സിംഗ് വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ വിതരണം കെ.ബാബുമോൻ എസ്. ദിൻരാജിന് നൽകി ഉദ്ഘാടനം ചെയ്തു.
റോട്ടറി ഡിസ്ട്രിക്ടിന്റെ സ്‌റ്റാർ റൊട്ടേറിയൻ ബാബുകേശവനെ ഉപഹാരം നൽകി ആദരിച്ചു.

തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസെന്റ്, റോട്ടറി ഭാരവാഹികളായ ടി.ആർ. സന്തോഷ്, പി.എസ്.ഷിജോ,സീതു ശശിധരൻ,വിനോദ് ബാബു,ഗിരീഷ് കുമാർ, സവിതസന്തോഷ്, കെ.വിനയൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles