ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം വൈക്കം മഹാദേവക്ഷേത്തിൽ: ഒരുക്കങ്ങൾക്ക് തുടക്കമായി

ഫോട്ടോ:ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തുന്ന ആഘോഷങ്ങളുടെ സ്വാഗത സംഘ രൂപീകരണയോഗം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം :
ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം വൈക്കം മഹാദേവക്ഷേത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്തംബർ 15 ന് നടക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘ രൂപികരണ യോഗം .സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.വൈക്കം ക്ഷേത്ര കലാപീഠം ഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെമ്പർ മനോജ് .ബി.നായർ , വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ ,കൗൺസിലർമാരായ കെ.ബി.ഗിരിജ കുമാരി , രേണുകരതിഷ് , കെ.അജിത് , വൈക്കം ഡിവൈ എസ്പി. ടി.ബി. വിജയൻ ,വൈക്കം ദേവസ്വം അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി,വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായണൻനായർ , ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി .നായർ ,ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു. സുവർണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ദേവസ്വം മന്ത്രി പി. വാസവൻ ചെമ്പൈ ഗ്രാമത്തിൽ നിർവഹിക്കും.

Hot Topics

Related Articles