വി എസിൻ്റെ നിര്യാണത്തിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി അനുശോചിച്ചു

കോട്ടയം : കേരളത്തിലെ അടിസ്ഥാന വർഗ്ഗ പ്രതിനിധിയായി സമരത്തീച്ചൂളയിലൂടെ ജനമനസ്സുകളിലേക്ക് തേര് തെളിയിച്ച ജനനായകനായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ അന്ത്യാഞ്ജലികൾ ആദരപൂർവ്വം അർപ്പിക്കുന്നു.

Advertisements

മരണം കവർന്നെടുക്കുന്നതുവരെ നാടിന്റെയും അതിലുപരി അടിസ്ഥാന
ജനതയുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച കർമ്മയോഗിയായിരുന്ന അദ്ദേഹത്തിൻ്റെ നിശ്ചയധാർഢ്യം തന്നെയാണ് കേരള ജനത അദ്ദേഹത്തെ നെഞ്ചേറ്റിയതിൻ്റെ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പിനേപ്പോലും തൃണവത്ക്കരിച്ചു കൊണ്ട് മൂന്നാറിലേതടക്കമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ മുഖ്യമന്ത്രിയായിരുന്നപ്പാേൾ അദ്ദേഹം എടുത്ത കടുത്ത തീരുമാനം രാഷ്ട്രീയ എതിരാളികൾക്കുപോലും അദ്ദേഹത്തോടുള്ള സ്വീകാര്യത പതിന്മടങ്ങായി വർദ്ധിച്ചത് രാഷ്ട്രീയ കേരളത്തിൻ്റെ മനസ്സിൽ ഇപ്പോഴും ഇരമ്പുന്നുണ്ടന്നത് യാഥാർത്ഥ്യം.

നയങ്ങളാേട് വൈരുദ്ധ്യമുള്ളവർ പോലും വി എസ് എന്ന നേതാവ് നയിച്ചിരുന്ന കാലഘട്ടത്തിൽ ഇടത്പക്ഷത്തോട് കാട്ടിയ മമതയുടെ ഫലമാണ് ഇന്നത്തേ കേരള സർക്കാർ പോലും എന്നതിന് രണ്ടഭിപ്രായം ഉണ്ടാവാൻ തരമില്ല.

കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിലുപരി നല്ല മനുഷ്യ സ്നേഹി എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവായ അദ്ദേഹത്തിൻ്റെ വേർപാട് രാഷ്ട്രീയ കേരള ത്തിന് നികത്താനാവാത്ത വിടവായി എക്കാലവും അവശേഷിക്കും. വിഎസിൻ്റെ ഓർമ്മകൾക്കു മുൻപിൽ ശിരസ്സ് നമിക്കുന്നതായി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, കോട്ടയം ജില്ല ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.

Hot Topics

Related Articles