തരൂർ ഉപരാഷ്ട്രപതി ആകുമോ ? ശ്രീധരൻപിള്ളയും പരിഗണനയിൽ : തീരുമാനം ഉടൻ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു.ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

Advertisements

ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുൻതൂക്കമുണ്ടെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധൻഘഡ് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് പദവി രാജിവെച്ചത്.

Hot Topics

Related Articles