കുമരകം : എസ് എൻ ഡി പി യോഗം ശാഖാ നമ്പർ 38 ന് കീഴിലുള്ള പള്ളിച്ചിറയിലെ ഗുരുദേവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ
ദിവസവും ഉപയോഗിക്കുന്ന വിളക്കുകൾ, ഉരുളി തുടങ്ങിയ സാധനങ്ങൾ ആണ് മോഷണം പോയത്.
Advertisements
മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 1.30 തോടെ ആയിരുന്നു സംഭവം, ക്ഷേത്ര അധികൃതർ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുത്തു വരികയാണ്. കുമരകം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചതായി ഷേത്രം ഭാരവാഹികളും ശാഖായോഗം സെക്രട്ടറി എസി സനകനും , പ്രസിഡന്റ് എംജെ അജയനും അറിയിച്ചു.