യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും: ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ

ആലപ്പുഴ: സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജില്‍ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെണ്‍കുട്ടി എതിർപ്പറിയിച്ചു.

Advertisements

എന്നാല്‍ ഇയാള്‍ യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. പിന്നീട് യുവതി അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നല്‍കിയതിനെ തുടർന്ന്, ഉദ്യോഗസ്ഥർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പൊലീസ് മനസ്സിലാക്കിയ്. ബന്ധുക്കളുടെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റിലായ പ്രതിയെ പൊലീസ് ആലപ്പുഴയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുൻപില്‍ പ്രതിയെ ഹാജരാക്കി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തില്‍, സംഘത്തിലെ സിഐ ഗിരീഷ് എസ് ആർ, റികാസ് കെ, വിദ്യ ഒ കെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Hot Topics

Related Articles