വാഷിങ്ടണ്‍: പ്രശസ്ത സാമ്ബത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു. ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയില്‍നിന്ന് പടിയിറങ്ങുന്ന ഗീത, അധ്യാപന ജീവിതത്തിലേക്കാണ് മടങ്ങുന്നത്. ഓഗസ്റ്റില്‍ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് അധ്യാപികയായി അവർ തിരിച്ചെത്തും.
എക്സിലൂടെ ഗീത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019-ലാണ് ഐഎംഎഫിലെത്തുന്നത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയില്‍ പ്രവേശിച്ച ഗീത, 2022-ല്‍ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന നേട്ടവും ഗീതയ്ക്ക് സ്വന്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ സ്വദേശിനിയായ ഗീത, ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016-2018 കാലഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി അവർ സൗജന്യ സേവനമനുഷ്ടിച്ചിരുന്നു.
കോവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നാണ് ഐഎംഎഫ് വാർത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. യുക്രൈൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐഎംഎഫിന്റെ പ്രവർത്തനങ്ങളിലും ഗീതയുടെ സംഭാവനകള്‍ അതീവ പ്രാധാന്യമുള്ളതായിരുന്നു.