തിരുവല്ല : വൈ എം സി എ യുടെ യഥാർത്ഥ ലക്ഷ്യം ചെറുപ്പക്കാരെ ശാക്തീകരിക്കുക ഒപ്പം മികച്ച തലമുറയെ വാർത്തെടുക്കുക, കായികമായും മാനസികമായി ശാരീരികമായും ശക്തിപ്പെടുത്തുക എന്നുള്ളതാണെന്ന് ദേശീയ ട്രഷറർ റെജി ജോർജ്. മുണ്ടിയപ്പള്ളി വൈ എം സി എ യുടെ വാർഷിക സമ്മേളനവും, നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിറ്റ്നസ് സെൻറർ എക്യുപ്മെന്റ് ഉദ്ഘാടനം വൈ എം സി എ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ് നിർവഹിച്ചു. വൈ എം സി എ യുടെ പ്രസിഡൻ്റ് കുര്യൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, റവ. പി. കെ ചാക്കോ, സെക്രട്ടറി എബി എബ്രഹാം ജോൺ, പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ, എം എം മാത്യു, അനിൽ ടി എബ്രഹാം, പ്രീറ്റി അന്ന ജോൺ എന്നിവർ പ്രസംഗിച്ചു.
Advertisements