മുന്നറിയിപ്പ് : നദികളിൽ ബലി തർപ്പണത്തിന് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കിട വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles