പെറ്റിക്കേസുകളിൽ തിരിമറി നടത്തി വനിത പൊലീസുകാരി തട്ടിയത് 16,76,650 രൂപ; മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയത്. 

Advertisements

രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പൊലീസുകാരി പണം തട്ടിയത്.

Hot Topics

Related Articles