വിവാദ ഉത്തരവിന്റെ മറവിൽ മരം മുറിക്കാൻ പാസ്; നാല് റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസ്

ഇടുക്കി: വിവാദ ഉത്തരവിന്റെ മറവിൽ മരം മുറിക്കാൻ പാസ് നൽകിയ കേസിൽ നാല് റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ റേഞ്ച് ഓഫീസർമാർക്ക് എതിരെയാണ് കേസ്. 2020 ൽ ഇറങ്ങിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മരംമുറി. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെ‌ടുത്തിരിക്കുന്നത്. പട്ടയ ഭൂമിയിൽ നിന്നും രാജകീയ മരം മുറിക്കാൻ പാസ് നൽകിയതിനാണ് കേസെടുത്തത്. 

Advertisements

Hot Topics

Related Articles