ഉന്നാവോ: ദിവസങ്ങളോളം ശല്യം ചെയ്ത യുവാവിനെ നടുറോഡില്‍ തല്ലി സ്കൂള്‍ വിദ്യാർത്ഥിനി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം.യുവാവിനെ പെണ്‍കുട്ടി തല്ലുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ധൈര്യത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാല്‍, പെണ്‍കുട്ടി ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന വീഡിയോയില്‍ പെണ്‍കുട്ടി യുവാവിനെ ചെരുപ്പുകൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം. തിരക്കേറിയ ഒരു തെരുവില്‍ വെച്ച് ഇരുവരും ഏറ്റുമുട്ടുമ്ബോള്‍ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കല്ലും കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നാവോയിലെ പോണി റോഡ് പ്രദേശത്താണ് സംഭവം നടന്നത്. യുവാവിന്‍റെ കോളറില്‍ പിടിച്ച് പെണ്‍കുട്ടി മർദിക്കുമ്ബോള്‍ ചുറ്റും ആളുകള്‍ കൂടുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വാട്ടർ സപ്ലൈ ഇ-റിക്ഷാ ഡ്രൈവറായ ഇയാള്‍ ഗംഗാഘട്ടിലെ ബ്രാഹ്മണ്‍ നഗർ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ ദിവസങ്ങളോളം ഇയാള്‍ ശല്യം ചെയ്തിരുന്നതായും, ഇത് നിർത്താൻ പെണ്‍കുട്ടി താക്കീത് നല്‍കിയിരുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.