ഒന്നരകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ടയിൽ പൊലീസ് പിടിയിലായി; പിടികൂടിയത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ്

കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ ബിശ്വന്ത്പൂർ ദക്ഷിൺദിൻജാപൂർ ബിൽബാറെയിൽ ഗുരുപടറോയി (28)യെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഈരാറ്റുപേട്ട പൊലീസും ചേർന്ന് പിടികൂടിയത്.

Advertisements

ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്.എസ് ഭാഗത്ത് എത്തിയപ്പോൾ ഒരാൾ പോലീസ് വാഹനം കണ്ടു പിന്തിരിഞ്ഞ് പോകാൻ ഭാവിക്കുന്നത് പെട്രോളിംങ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ഇയാളെ പിന്തുടർന്ന് തടഞ്ഞുനിർത്തി ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചതിൽ ആ കവറിനുള്ളിൽ സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ ഒന്നര കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. എസ് ഐ വിനു വി എൽ, എസ് ഐ പ്രകാശ് ജോർജ്, എസ് ഐ രാജേഷ്, എ എസ് ഐ ടൈറ്റസ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles