വൈക്കം:പിതൃക്കളുടെ മോക്ഷ പ്രാപ്തിയ്ക്കായി ഉറ്റവർ ക്ഷേത്രാങ്കണങ്ങളിൽ പിതൃതർപ്പണം നടത്തി. വൈക്കം പിതൃകുന്നം തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ടി വി പുരം ശ്രീരാമക്ഷേത്രം, വാഴേകാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനായി വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്.
രാവിലെ 5.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. തുറുവേലിക്കുന്നു ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നമസ്‌കാര വഴിപാടുകൾ എന്നിവമേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കെ.ദിവാകരൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.വി.ബിനേഷ്, കമ്മറ്റി അംഗങ്ങളിയ കെ.രാധാകൃഷ്ണൻ, അജീഷ്,ഡി.ഷിബു, ചന്ദ്രിക,ശോഭ, യൂണിയൻ കൗൺസിലർ എസ്.സെൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ലിബിൻ സെക്രട്ടറി രാഹുൽ, വനിതാ സംഘം സെക്രട്ടറി സിനി തുടങ്ങിയവർ നേതൃത്വം നൽകി.