കോട്ടയം: വി.എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ നടൻ വിനായകൻ ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടിയെയും, മഹാത്മാഗാന്ധിയെയും അടക്കമുള്ള നേതാക്കളെ വിമർശിച്ചാണ് വിനായകൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർക്ക് പരാതി നൽകി. രാഷ്ട്ര നേതാക്കളെ അടക്കം അപമാനിച്ച വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതായിലെ ആവശ്യം.
Advertisements