കോട്ടയം: കനത്ത കാറ്റിലും മഴയിലും കളക്ടറേറ്റിനു സമീപം വീടിന്റെ മതിൽ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് കളക്ടറേറ്റിനു സമീപം കീഴുക്കുന്ന് ഭാഗത്ത് പള്ളിക്കത്തയ്യിൽ വീട്ടിൽ അശോക് കുമാറിന്റെ വീടിന്റെ മതിൽ ഇടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് വീടിന്റെ മതിൽ ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. മതിൽ തകർന്നതോടെ വീടും അപകട ഭീതിയെ നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്.
Advertisements










