കോട്ടയം: കനത്ത കാറ്റിലും മഴയിലും സി.എം.എസ് കോളേജ് റോഡിൽ മരം കടപുഴകി വീണു. ഇന്ന് ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് സി.എം.എസ് കോളേജ് റോഡിൽ മരം കടപുഴകി വീണത്. കോളേജിന്റെ മതിൽക്കെട്ടിനുള്ളിൽ നിൽക്കുന്ന മരം വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ റോഡിലേയ്ക്കു വീഴുകയായിരുന്നു. കോളേജിന്റെ രണ്ട് മതിലുകളിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഉണ്ടായില്ല. കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ഇന്ന് സി.എം.എസ് കോളേജ് പ്രവർത്തിച്ചിരുന്നില്ല.


അതുകൊണ്ടു തന്നെ കോളേജ് റോഡിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ വാഹനവും ഉണ്ടായിരുന്നില്ല. ഇതിനാൽ വൻ ദുരന്തം ഒഴിവായി. കോളേജ് ക്യാമ്പസിനുള്ളിലും നിരവധി മരങ്ങൾ ഒടിഞ്ഞു വീണ് അപകടം ഉണ്ടായിട്ടുണ്ട്. കോട്ടയതത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മരങ്ങൾ വെട്ടി മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.