കൽപറ്റ: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഇവർ നടത്തിയ കോഴി ഫാമിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. രാവിലെ സ്ഥലം ഉടമ ഫാമിൽ പരിശോധന നടത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Advertisements
വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഇരുവർക്കും ഷോക്കേറ്റ്താകാൻ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. കെ എസ് ഇ ബി ഉദ്യോഗസ്ഥരും പൊലീസും ഫാമിൽ പരിശോധന നടത്തി.