കോട്ടയം: ഉച്ച മുതൽ തുടരുന്ന കനത്ത കാറ്റിലും മഴയിലും മുട്ടത്തും പരിസര പ്രദേശത്തും കനത്ത നാശം. മുട്ടം മഠത്തിക്കാവിലും പത്ത്‌സെന്റ് പ്രദേശത്തുമാണ് കനത്ത നാശനഷ്ടമുണ്ടായത്. മുടത്ത് പല സ്ഥലങ്ങളിലും റോഡിൽ മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ലൈനിനു മുകളിലും പോസ്റ്റിനു മുകളിലും മരം വീണാണ് അപകടം ഉണ്ടായത്. പല സ്ഥലങ്ങളിലും വീടുകളുടെ മതിലുകൾക്ക് മുകളിലും മരം വീണിട്ടുണ്ട്. കോട്ടയം നഗരസഭ അംഗം ദീപമോളുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും നാട്ടകം കെ.എസ്.ഇബി സെക്ഷൻ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements



