കനത്ത മഴയിലും കാറ്റിലും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഏഴ് ബൈക്കുകൾക്ക് മരം വീണ് കേടുപാട് സംഭവിച്ചു

വൈക്കം : കനത്ത കാറ്റിലും, മഴയിലും മരം കടപുഴകി വീണ് വൈക്കം റോഡ് റെയിൽവേസ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഉണ്ടായ കാറ്റിലാണ് തണൽ മരം വീണത്.റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് മുകളിലേയ്ക്ക് മരം വീണത്.

Advertisements

അഞ്ച് ബൈക്ക് പൂർണ്ണമായും, രണ്ട് ബൈക്ക് ഭാഗികമായും തകർന്നു.റെയിൽവേസ്റ്റേഷൻ്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് തകർന്നത്.റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെതി മരം നീക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചു.

Hot Topics

Related Articles