മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണു; നൂറോളം പേര്‍ക്ക് പരിക്ക്; അപകടം സെവന്‍സ് ടൂര്‍ണമെന്റ് മത്സരത്തിന് തൊട്ടുമുന്‍പ്; വീഡിയോ കാണാം

മലപ്പൂറം: പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. വണ്ടൂര്‍ പൂങ്ങോടാണ് സംഭവം. അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇന്ന് ഫൈനലാണ് നടക്കേണ്ടിയിരുന്നത്.

Advertisements
https://www.facebook.com/watch/?v=949057492408571

ഗ്യാലറി നിറഞ്ഞുകവിഞ്ഞ് കാണികളുണ്ടായിരുന്നു. 2,500 ഓളം പേര്‍ കളികാണാന്‍ എത്തിയിരുന്നു എന്നാണ് വിവരം. രാത്രി 9.30ഓടെയായിരുന്നു അപകടം. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മറ്റി. റോഡിനോട് ചേര്‍ന്നുള്ള ഗ്യാലറിയാണ് തകര്‍ന്നത്. കവുങ്ങും മുളയും ഉപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്. തിക്കിലും തിരക്കിലും പെട്ടും ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles