തിരുവല്ല : മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ 20 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 55 പരാതി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും ഒരെണ്ണം ജാഗ്രതാസമിതിക്കും നല്കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. 26 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്കി. അഡ്വ. സിനി, അഡ്വ. രേഖ, കൗണ്‍സലര്‍മാരായ ശ്രേയ ശ്രീകുമാര്‍, അഞ്ജു തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ഐ വി ആശ, കെ ജയ എന്നിവര്‍ പങ്കെടുത്തു.
Advertisements