സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടും; ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കും; ലോറി ഉടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. ഇന്ധനം വിതരണം തടസ്സപ്പെട്ടാല്‍ വാഹന ഉടമകള്‍ വെല്ലുവിളി നേരിട്ടേക്കാം. സമരത്തിന് മുന്‍പ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.

Advertisements

അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരാര്‍ പ്രകാരം സര്‍വീസ് ടാക്‌സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

Hot Topics

Related Articles