ആവണി റസിഡൻസ് വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റിഅനുമോദന യോഗവും ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണ ക്ലാസ്സും

അയ്മനം : ആവണി റസിഡൻസ് വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗവും ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണ ക്ലാസ്സും ഇന്ന് നടക്കും.
ഇന്ന് 3 മണിക്ക് യുവധാര റോഡിൽ പി.കെ ബാലന്റെ (പുത്തൻപു രയിൽ) വസതിയിൽ നടക്കുന്ന യോഗം അയ്‌മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്യും
അംഗവീടുകളിലെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ളവർക്ക് ഉപഹാരങ്ങൾ നൽകും. യോഗത്തിൽ നോട്ടറിയായി നിയമിതയായ അസോസിയേഷൻ അംഗം അഡ്വ: ദീപ്‌തി ജി. നായരെ ആദരിക്കുകയും ചെയ്യും
പ്രിവന്റീവ് ഓഫീസറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ നിഫി ജേക്കബ്(എക്‌സൈസ് സർകിള്‍ ഓഫീസ്, കോട്ടയം)
ആസക്തിയുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ക്ലാസ് എടുക്കും .

Advertisements

അസോസികേഷൻ പ്രസിഡൻ്റ് ശിവരാജപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി പി.ബി. ബാലു ബിജു മാന്താറ്റിൽ (വാർഡ് മെമ്പർ) ശ്രീ എ. കെ.ആലിച്ചൻ (രക്ഷാധികാരി) രാജേഷ് കുമാർ കെ. പി. എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles