അലിം സ്കോളർഷിപ്പ് പരീക്ഷ : സ്കോളർഷിപ്പ് വിതരണം ആഗസ്റ്റ് ഒന്നിന്

പത്തനംതിട്ട: അലിം ഫൗണ്ടേഷനും മലയാലപ്പുഴ ജെ.എം.പി. ഹൈസ്കൂൾ സ്‌പ്പോർട്ടിംഗ് ഗ്രൂപ്പും സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ പൂർത്തിയായി. ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ ഡോ. സി.ജോൺ മാത്യൂസ് ശങ്കരത്തിൽ, തൻ്റെ പത്നിയായ ഇംഗ്ലണ്ടിലെ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന അനിത മാത്യൂസ് ശങ്കരത്തിലിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി രൂപീകരിച്ചതാണ് അലിം ഫൗണ്ടേഷൻ.

Advertisements

മലയാലപ്പുഴ ഗ്രാമത്തിലും സമീപദേശങ്ങളിലും താമസിക്കുന്ന 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഈ പരീക്ഷയിൽ പങ്കെടുത്തു. ക്വിസ് മത്സരം, ഒരു വിവരണാത്മക ചോദ്യം, അഭിമുഖം ഉൾപ്പെട്ടതായിരുന്നു പരീക്ഷ. മികച്ച സ്കോളറായി ശ്രീലക്ഷ്മി ആർ. തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയാണ് ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് നൽകുന്നത്. മറ്റ് ക്യാഷ് പ്രൈസുകളുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗസ്റ്റ് 1 വെള്ളിയാഴ്ച പകൽ 3 മണിക്ക് മലയാലപ്പുഴ ജെ.എം. പി. ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ സ്കോളർഷിപ്പ് വിതരണം എം.എൽ.എ. അഡ്വ. ജനീഷ് കുമാർ നിർവഹിക്കും. കേരള സർവ്വകലാശാല മുൻ സിന്ഡിക്കേറ്റ് അംഗം ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ സംഗീതസമർപ്പണം നടത്തും.

ജില്ലാ പഞ്ചായത്തു അംഗം ജിജോ മോടിയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സലീന, പൂർവവിദ്യാർഥി സംഗമ പ്രസിഡന്റ് അഡ്വ. ബാബു സനൽ തുടങ്ങിയവർ ആശംസകൾ നടത്തും.

Hot Topics

Related Articles