കോട്ടയം : വിശപ്പ് രഹിത ലോകം പദ്ധതി ലയൺസ് ഡിസ്ട്രിക്ട് 318 ബി കോട്ടയം ഓഫീസ് ഓഡിറ്റോറിയത്തിൽ വൈസ് ഗവർണർ ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു.220 രാജ്യങ്ങൾ ഉൾപ്പെടുന്ന ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് ഒരു പ്രധാന പദ്ധതിയായി നടപ്പാക്കി വരികയാണ്.കോട്ടയം ഡിസ്ട്രിക്ട് 318 ബി യുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ജനപ്രതിനിധികളുമായി ആലോചിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. അർഹതപ്പെട്ട ആളുകൾക്ക് കൃത്യമായി ലഭിക്കണം എന്നതാണ് പദ്ധതി ഉദ്ദേശിക്കുന്നത്.ഡിസ്ട്രിക്ട് ചെയർമാൻ ജോയ് സക്കറിയ അധ്യക്ഷത വഹിച്ചു.
മുൻ ഗവർണർ പ്രിൻസ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാർ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെമ്പർ പി കെ ആനന്ദക്കുട്ടൻ റീജിയൻ ചെയർമാൻ സാബു ജോസഫ് സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ധന്യ ഗിരീഷ് സെക്രട്ടറി ശ്രീജാ സുരേഷ് പ്രോഗ്രാം കോഡിനേറ്റർ ഷാജി ലാൽ തുടങ്ങിയവർ സംസാരിച്ചു.തിരഞ്ഞെടുത്ത 100 കുടുംബങ്ങൾക്കാണ് ഇന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. തുടർന്നും എല്ലാ മാസവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതാത് ഭാഗത്ത് ക്ലബ്ബുകളുമായി ചേർന്ന് ഇതുപോലുള്ള പരിപാടികൾ നടത്തുന്നതാണ്.