ലാഹോർ: പാകിസ്താനില്‍ വനിതാ ടിക് ടോക് കണ്ടന്റ് ക്രിയേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധിലെ ഘോട്കി ജില്ലക്കാരിയായ സുമീറ രാജ്പുത്തിനെയാണ് ബാഗോവാഹ് മേഖലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisements
അതേസമയം, സുമീറയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പതിനഞ്ചുകാരിയായ മകള്‍ രംഗത്തെത്തി. സുമീറയെ വിവാഹത്തിന് ചിലർ നിർബന്ധിച്ചിരുന്നതായും വിസമ്മതിച്ചതോടെ അവർ വിഷഗുളിക നല്‍കി കൊലപ്പെടുത്തിയതാണെന്നുമാണ് മകളുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സുമീറയ്ക്ക് ടിക് ടോക്കില്‍ 58,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. പല പോസ്റ്റുകള്‍ക്കും പത്തുലക്ഷത്തോളം ലൈക്കുകളും ലഭിച്ചിരുന്നു.