സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നാളെ ജൂലൈ 27 ന്

വെച്ചൂർ:മൂവാറ്റുപുഴ പുനർജിത്ത് ആയുർവേദ ആശുപത്രി പുന്നപ്പൊഴിഎസ് എൻ ഡി പി ശാഖായോഗം എസ്എൻ വനിതാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നാളെ ജൂലൈ 27 ഞായറാഴ്ച നടക്കും. രാവിലെ 8.30ന് പുന്നപ്പൊഴിഎസ്എൻഡിപി ശാഖാ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പ്രമേഹം,പൈൽസ്, ഫിഷർ, ഫിസ്റ്റൂല , കിഡ്നി സ്റ്റോൺ ത്വക് രോഗം, സന്ധിവാതം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 9947613498,9995532460 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Advertisements

Hot Topics

Related Articles