കാസര്‍കോട്: ഐഎസ്എല്‍ കാണാന്‍ ഗോവയ്ക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണു മരിച്ചത്. ഇരുവരും ഉറ്റസുഹൃത്തുക്കളാണ്. ഉദുമ പള്ളത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മിനിലോറിയിടിക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് മരണപ്പെട്ട ഷിബില്‍. ഐഎസ്എല്‍ അന്തിമപോരാട്ടത്തിന്റെ ആവേശത്തില്നില്ക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് നൊമ്പരമായിരിക്കുകയാണ് ഇരുവരുടെയും മരണവാര്‍ത്ത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചെന്നാണു വിവരം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എവിടെയും നിര്‍ത്താതെ മണിക്കൂറുകളോളം യുവാക്കള്‍ യാത്ര ചെയ്തിരിന്നുവെന്നാണു പൊലീസിനു ലഭിച്ച സൂചന. പ്രദേശത്തു ചാറ്റല്‍മഴ ഉണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.